അള്‍ജീരിയക്കു മുന്നില്‍ കൊറിയ വീണു

alg korea

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ദക്ഷിണ കൊറിയ നമിച്ചു. രണ്ടിനെതിരെ നാല് ഗോളിന് ഏഷ്യന്‍ ശക്തികളെ മുക്കി അള്‍ജീരിയ പ്രീ
ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. ലോകകപ്പില്‍ 32 വര്‍ഷത്തിന് ശേഷമാണ് അള്‍ജീരിയ ജയം സ്വന്തമാക്കുന്നത്. റഷ്യയെ വിറപ്പിച്ച ദ.കൊറിയ കളി മറന്ന ദിവസമായിരുന്നു ഇന്നലെ. ആഫ്രിക്കന്‍ ആക്രമണത്തിന് മുന്നില്‍ പകച്ച ദ.കൊറിയയുടെ വലയില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളെത്തി. ഇസ്ലാം സ്ലിമാനി (26),  റഫീഖ് ഹലിച്ചെ (28), അബ്‌ദെല്‍മൗമീന്‍ ജബാവു (38) എന്നിവരാണ് ഗോള്‍ നേടിയത്. തുടക്കത്തില്‍ അള്‍ജീരിയയെ വിറപ്പിച്ചെങ്കിലും ഗോള്‍ വഴങ്ങിയതോടെ കൊറിയ തീര്‍ത്തും നിറം മങ്ങി. മിസ് പാസുകളും അലക്ഷ്യമായ ഷോട്ടുകളും കൊറിയന്‍ ആക്രമണത്തിന്റെ മുനയൊടിച്ചു. ഇരച്ചെത്തിയ അള്‍ജീരിയന്‍ ആക്രമണത്തെ നേരിടുന്നതില്‍ പ്രതിരോധ നിര പരാജയപ്പെടുക കൂടി ചെയ്തതോടെ മത്സരം തീര്‍ത്തും ഏകപക്ഷീയമായി. 26-ാം മിനിറ്റില്‍ മെദ്ജാനി കൊടുത്ത ലോങ് പാസ് ഉജ്വലമായ ഒരു ഷോട്ടിലൂടെ നെറ്റിലെത്തിച്ചാണ് ഇസ്ലാം സ്ലിമാനി ലീഡ് നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ തന്നെ  അവര്‍ ലീഡുയര്‍ത്തി. റഫീക് ഹലിചെയുടെ വകയായിരുന്നു ഗോള്‍.രക്ഷപ്പെടാന്‍ ദ കൊറിയ ശ്രമം നടത്തുമ്പോള്‍ തന്നെ അടുത്ത ഗോളും വലയിലെത്തി. കൊറിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഇസ്ലാം നല്‍കിയ പന്ത് ഗോളാക്കാന്‍ ജബാവുവിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹ്യൂങ് മിന്‍ സണ്‍ ഒരു ഗോള്‍ മടക്കിയാണ് ദക്ഷിണ കൊറിയയെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. എന്നാല്‍
മറ്റൊരാഘാതം കൂടി ഏല്‍പ്പിച്ച് അള്‍ജീരിയ കൊറിയയെ മുക്കി. സ്ലിമാനി ഇസ്ലാമും ബ്രഹിമിയും നടത്തിയ നീക്കത്തിത്തിനൊടുവില്‍ ഫെഗൂലിയുടെ പാസ് ബ്രഹ്മി വലയിലേക്ക് തൊടുത്തു. 72-ാം മിനിറ്റില്‍ കൂ ജാ ചിയോളിലൂടെ കൊറിയ ലീഡ് കുറച്ചെങ്കിലും .തോല്‍വി ഒഴിവാക്കാന്‍ അത് പോരായിരുന്നു.

Show More
Close
Close