അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണ് 116 മരണം

110 യാത്രക്കാരുമായി കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. നൈജറിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. ജീവനക്കാര്‍ ഉള്‍പ്പടെ 116 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അപകട കാരണം മോശം കാലാവസ്ഥയാണെന്നാണ് സൂചന. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസയുടെ തലസ്ഥാനമായ ഔഗഡൗഗുവില്‍ നിന്ന് അള്‍ജീരിയയിലേക്ക് പോയ എ.എച്ച് 5017 വിമാനമാണ് പറന്നുയര്‍ന്ന് 50 മിനിട്ടിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുന്‌പോള്‍ വിമാനം ആഫ്രിക്കന്‍ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ബുര്‍ക്കിനോഫാസയില്‍ നിന്ന് അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് നാലു മണിക്കൂര്‍ യാത്രയാണുള്ളത്.

അള്‍ജീരിയയ്ക്ക് തെക്ക് ഭാഗത്തായി നേര്‍രേഖയില്‍ മാല ദ്വീപുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഔഗഡൗഗു. ഇതിന് വടക്കന്‍മേഖല സംഘര്‍ഷങ്ങള്‍ നടക്കുന്ന സ്ഥലമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close