അള്‍ജീരിയ പ്രീക്വാര്‍ട്ടറില്‍

algeria rus
അവസാന മത്സരത്തില്‍ റഷ്യയെ സമനിലയില്‍ തളച്ച് അല്‍ജീരിയ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ചരിത്രത്തിലാദ്യമായാണ് അള്‍ജീരിയ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം പിന്നിടുന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. റഷ്യക്കു വേണ്ടി അലക്‌സാണ്ടര്‍ കൊകൊറിനും അള്‍ജീരിയക്ക്  വേണ്ടി ഇസ്‌ലാം സ്ലിമാനിയുമാണ് വലകുലുക്കിയത്.  ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. കൊറിയ കൂടി പുറത്തായതോടെ ലോകകപ്പില്‍ ഏഷ്യന്‍ പോരാട്ടം അവസാനിച്ചു. മൂന്ന്
മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ബെല്‍ജിയത്തിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് അള്‍ജീരിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. അള്‍ജീരിയ ജര്‍മ്മനിയുമായും ബെല്‍ജിയം അമേരിക്കയുമായും ഏറ്റുമുട്ടും.
Show More
Close
Close