‘അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി’; പുതിയ സംഘടനയുമായി പി.സി ജോര്‍ജ്

പി.സി ജോര്‍ജ് പുതിയ സംഘടന രൂപീകരിച്ചു. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയെന്നാണ് സംഘടനയുടെ പേര്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്. ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനവും സംഘടനയില്‍ അംഗമാണ്.

പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്നാണ് അറിയുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അഴിമതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പി.സി ജോര്‍ജ് അറിയിച്ചു. സംഘടനാ രൂപീകരണത്തിന് ഇപ്പോഴത്തെ സ്ഥാനമാനങ്ങള്‍ തടസ്സമല്ല. അഴിമതിയില്‍ പങ്കാളികളാകാത്ത ആര്‍ക്കും സംഘടനയില്‍ ചേരാം. ഇതില്‍ പാര്‍ട്ടി വിരുദ്ധ നടപടികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. സ്വാഭാവികമായ യോഗം മാത്രമാണിതെന്നും കഴിഞ്ഞ ദിവസം ചേരാനിരുന്ന യോഗമാണ് ഇന്ന് വൈകീട്ട് നടക്കുന്നതെന്നും കെ.എം മാണി അറിയിച്ചു.

ആറന്മുള വിഷയത്തില്‍ മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ പി.സി ജോര്‍ജ് പരസ്യമായി രംഗത്തെത്തിയിരുന്നു. ആറന്മുള പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നായിരുന്നു മാണിയുടെ പ്രസ്താവന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close