അവസാന നിമിഷത്തിലെ നിക്ഷേപത്തില്‍ സ്വിറ്റ്സര്‍ലാന്റ്

switserland

പകരക്കാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍സ്വിറ്റ്സര്‍ലാന്റിന് വിജയത്തുടക്കം.ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വിറ്റസര്‍ലാന്‍ഡ് ഇക്വഡോറിനെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചായിരുന്നു സ്സിസ് ടീമിന്റെ ജയം. 22ാം മിനുട്ടില്‍ അയോവിയെടുത്ത ഫ്രീ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് എന്നര്‍ വലന്‍സിയ ഇക്വഡോറിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലാറ്റിനമേരിക്കക്കാര്‍ക്ക് ലീഡ് നഷ്ടപ്പെട്ടു. പകരക്കാരനായി ഇറങ്ങിയ അദ്മിര്‍ മെഹ്മീദിയാണ് സമനില ഗോള്‍ നേടിയത്.കളി തീരാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു സെഫറോവിച്ചിന്റെ വിജയഗോള്‍. അന്റോണിയോ വലന്‍സിയ നടത്തിയ ആക്രമണത്തില്‍ നിന്നും പന്ത് പിടിച്ചെടുത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് ഗോള്‍ പിറന്നത്.എതിര്‍ വിംഗില്‍ നിന്നും റിക്കാര്‍ഡോ റോഡ്രിഗസ് നല്‍കിയ പാസ് സെഫറോവിച്ച് വലയിലേക്ക് തിരിച്ചുവിട്ടു.ഫിഫ റാങ്കിങ്ങില്‍ 6 ാം സ്ഥാനക്കാര്‍ക്കെതിരെ ഇ‍ഞ്ചോടിഞ്ച് പൊരുതിയാണ് ഇക്വഡോര്‍ തോല്‍വി സമ്മതിച്ചത്. അന്റോണിയോ വലന്‍സിയയും മൊണ്ടേരയും സ്വിസ് പ്രതിരോധത്തില്‍ നിരന്തരം പ്രശ്നം സൃഷ്ടിച്ചെങ്കിലും ഈ നീക്കങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ക്രോസ് ബാറിന് കീഴില്‍ സ്വിസ് ഗോളി ബെനാഗ്ലിയോയുടെ തകര്‍പ്പന്‍ സേവുകളും മത്സരത്തില്‍ നിര്‍ണായകമായി

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close