അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ഗംഭീർ പുറത്തു; ഭുവനേശ്വറും പാർഥിവും ടീമിൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു പരമ്പരയിലെ അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും രഞ്ജി ട്രോഫിയിലെ അഞ്ച് കളികളിലെ എട്ട് ഇന്നിംഗ്‌സുകളിലായി രണ്ട് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ യുവരാജിനെയും ടീമില്‍ നിന്നും ഒഴിവാക്കി.

പരിക്കിൽ നിന്നും മോചിതനായ ഭുവനേശ്വർ കുമാർ ടീമിൽ ഇടം നേടി. കൊൽക്കത്തയിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ അഞ്ചുവിക്കറ്റോടെ ഉജ്വല ബോളിങ് കാഴ്ചവച്ച ഭുവനേശ്വ‍ർ പുറംവേദന മൂലമാണ് വിശ്രമിച്ചത്. പിന്നീട് മുംബൈയ്ക്കെതിരായ രഞ്ജി മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ 13 ഓവറും രണ്ടാം ഇന്നിങ്സിൽ 23 ഓവറും ബോൾ ചെയ്തു ഭുവി പൂർണ കായിക ക്ഷമത തെളിയിച്ചു.

അതേസമയം എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആണ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയത്.പരിക്കേറ്റ വൃദ്ധിമാൻ സാഹക്ക് പകരക്കാരനായി ആണ് പാർഥിവ് പട്ടേൽ ടീമിൽ ഇടം നേടിയത്.

ഗംഭീറിന്റെയും യുവരാജിന്റെയും രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഇതോടെ അവസാനിച്ചേക്കാം എന്ന വാർത്തയും പരക്കുന്നുണ്ട്.

14sld2

ഗംഭീറിന്റെ കാര്യത്തിലാകട്ടെ ഓപ്പണർമാരായി കെ.എൽ. രാഹുലും, മുരളി വിജയും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു കായിക ക്ഷമത വീണ്ടെടുക്കുന്നതോടെ ശിഖർ ധവാൻ ഓപ്പണർ റോളിൽ എത്തിയേക്കാം. അതോടെയാണ് ഗംഭീറിന്റെ സാധ്യതക്കു മങ്ങലേൽക്കുന്നതു.

yuvrajsinghindiavengland1sttestuh7lwikton7l

ക്യാപ്റ്റന്‍ എം എസ് ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് യുവരാജ് ടീമിന് പുറത്താകാന്‍ കാരണമെന്നാണ് അച്ഛന്‍ യോഗ്രാജ് സിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി വിട്ടിട്ട് രണ്ട് വര്‍ഷമായി. ഇക്കാലത്ത് യുവരാജ് ടെസ്റ്റ് കളിച്ചുമില്ല.

ടീം ഇന്ത്യ : വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), പാർഥിവ് പട്ടേൽ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷാമി, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, കരുൺ നായർ,ഹാർദിക് പാണ്ഡ്യ.

Show More

Related Articles

Close
Close