അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം: എഴുകോണ്‍ സംസ്‌കൃത സ്‌കൂളിന്റെ സ്ഥാപകന്‍ സി.കെ.നീലകണ്ഠന്‍ വൈദ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ എസ്.എസ്.എല്‍.സി. അവാര്‍ഡിനും കെ.പ്രഭാകരന്‍ സ്മാരക പ്ലസ്ടു അവാര്‍ഡിനും 2014 മാര്‍ച്ചിലെ പരീക്ഷയ്ക്ക് ഉയര്‍ന്ന ഗ്രേഡുകളോടെ പാസായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം മുഖ്യവിഷയമായി പ്ലസ് ടു കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് എസ്.എസ്.എല്‍.സി. അവാര്‍ഡ്. ഐച്ഛികമായോ രണ്ടാം ഭാഷയായോ സംസ്‌കൃതം പഠിച്ച വിദ്യാര്‍ഥിക്കാണ് പ്ലസ്ടു അവാര്‍ഡ്.

മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ് സഹിതം എന്‍.ബലരാമന്‍, പ്രിന്‍സിപ്പല്‍, വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി വിങ്, എഴുകോണ്‍ പി.ഒ., കൊല്ലം എന്ന വിലാസത്തില്‍ 31നുമുമ്പ് അപേക്ഷ നല്‍കണം.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close