അശ്ലീല വെബ്‌സൈറ്റുകൾ പൂർണ്ണമായും നിരോധിക്കാനാവില്ല

Supremecourt-kcZoZ
അശ്ലീല വെബ്‌സൈറ്റുകൾ പൂർണ്ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കണോ എന്നത് മുതിർന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും സുപ്രീംകോടതിയിൽ നൽകിയ വിശദീകരണത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കാമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്തഗി കോടതിയിൽ പറഞ്ഞു. 857 അശ്ലീല വെബ്‌സൈറ്റുകൾക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ടെലികോം മന്ത്രാലയത്തിൽ ഉന്നതതല യോഗം ചേരുകയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്ന സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close