അഹമ്മദ് ഫാറൂഖിനെ വധിച്ചതായി അമേരിക്ക

images (8)

 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖയിദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയിരുന്ന അഹമ്മദ് ഫാറൂഖിനെ വധിച്ചതായി അമേരിക്ക .ജനവരിയില്‍ അമേരിക്കന്‍ കൗണ്ടര്‍ ടെററിസം പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഫാറൂഖ് കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ – പാക് അതിര്‍ത്തിയില്‍ അല്‍ഖായിദ ബന്ധികളാക്കിയിരുന്ന ഒരു യുഎസ് പൗരനും ഇറ്റാലിയന്‍ പൗരനും അമേരിക്ക നടത്തിയ ഭീകരവിരുദ്ധ സൈനിക നടപടിയ്ക്കിടെ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് ബറാക് ഒബാമയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ അല്‍ഖയിദ നേതാക്കളായ രണ്ടു യുഎസ് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

ഫാറൂഖിന്റെ മരണം അല്‍-ഖയിദ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ഖയിദയുടെ മുന്‍നിര പോരാളികളായ ക്വാറി അബ്ദുള്‍ മന്‍സൂറൂം അഹമ്മദ് ഫാറൂഖും അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അല്‍-ഖയിദയുടെ വക്താവ് വ്യക്തമാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close