അർജന്റീനയ്ക്ക് നിറം മങ്ങിയ വിജയം.

y3
സൂപ്പർതാരം ലയണൽ മെസിയുടെ 100-ാം രാജ്യാന്തര മൽസരത്തിൽ ജമൈക്കയ്ക്കെതിരെ അർജന്റീനയ്ക്ക് നിറം മങ്ങിയ വിജയം. ഇത്തരിക്കുഞ്ഞന്മാരായ ജമൈക്കയോട് ഒറ്റ ഗോളിന് കഷ്ടിച്ച് തടിതപ്പിയാണ് ഗ്രൂപ്പ് ബി ജേതാക്കളായി കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലിലെത്തിയത്.സൂപ്പർ താരം മെസി തന്റെ കളിമികവിന്റെ നിഴൽ മാത്രമായി ഒതുങ്ങിയ ഈ മൽസരത്തിലെ വിജയത്തോടെ ഏഴു പോയിന്റു സ്വന്തമാക്കിയ അർജന്റീന ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിൽ കടന്നു. എല്ലാ മൽസരങ്ങളും തോറ്റ ജമൈക്കയാകട്ടെ ടൂർണമെന്റിൽ നിന്ന് പുറത്തായി.അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി കടുത്ത പോരാട്ടം കാഴ്ച വച്ച ജമൈക്കയെ തുടർച്ചയായി കോർണറുകൾ വഴങ്ങിയാണ് അർജന്റീനയുടെ പ്രതിരോധ നിര നേരിട്ടത്. ഒടുവിൽ ഏക ഗോൾ വിജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി അർജന്റീന ക്വാർട്ടറിൽ. ജമൈക്ക തുടർച്ചയായ മൂന്നാം തോൽവിയോടെ പുറത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close