ആകാശച്ചാട്ടം നടത്തി

                                                                                          chiramel

അയല്ക്കാരന് വൃക്ക നല്കി മാതൃകയായ വൈദികന്റെ 15000 അടി ഉയരത്തില്‌നിന്നുള്ള ചാട്ടം വിജയം. കിഡ്‌നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിസ് ചിറമ്മല് ആണ് വൃക്കദാനസന്ദേശം പകര്ന്ന് വിമാനത്തില് നിന്ന് പാരച്ച്യൂട്ടില് ചാടിയത്. ഇംഗ്‌ളണ്ടിലെ ലങ്കാസ്റ്ററില്‍ വ്യാഴാഴ്ച ഇന്ത്യന് സമയം െവെകിട്ട് 5നാണ് ചിറമ്മല് അച്ചന് ചാട്ടം നടത്തിയത്.

മേഘങ്ങളുടെ മുകളില് പറന്ന വിമാനത്തില് നിന്ന് താഴേക്ക് പറന്നിറങ്ങുകയായിരുന്നു. രണ്ടാം ശ്രമമാണ് വിജയത്തിലെത്തിയത്. മാഞ്ചസ്റ്ററില് വൃക്കരോഗികള്ക്കിടയില് പ്രവര്ത്തിക്കുന്ന കിഡ്‌നീസ് ഫോര് ലൈഫ് പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥമായിരുന്നു ഇത്. പത്തു പേര് രണ്ടു ഘട്ടമായാണ് ചാടിയത്. ഒരേ പാരച്ച്യൂട്ടില് താഴെ ഫാദറും മുകളില് പരിശീലകനും എന്ന നിലയിലാണ് ചാടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close