ആദ്യ ടെസ്റ്റ്: ഇന്ത്യ ഭേദപ്പെട്ട സ്കോറില്‍

 

ഇന്ത്യ.ഇംഗണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട സ്കോറില്‍. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയുടെ സെഞ്ചുറിയാണ് ഒന്നാംദിനം ഇന്ത്യയ്ക്ക് കരുത്തായത്. ടെസ്റ്റില്‍ മുരളി വിജയയുടെ നാലാം സെഞ്ചുറിയാണ് നോട്ടിങ്ങാമില്‍ പിറന്നത്. വിദേശമണ്ണില്‍ വിജയ് നേടുന്ന ആദ്യസെഞ്ചുറിയാണിത്. 122 റണ്‍സുമായി മുരളി വിജയും 50 റണ്‍സ് നേടി ധോണിയുമാണ് ക്രീസില്‍. 12 റണ്‍സെടുത്ത് ശിഖര്‍ ധവാനും 38 റണ്‍സെടുത്ത് പൂജാരയും ഒരു റണ്ണെടുത്ത് കോഹ്ളിയും 32 റണ്‍സെടുത്ത് രഹാനെയുമാണ് പുറത്തായത്. ഇംഗണ്ടിനായി ജയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും പ്ളങ്കറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഒാരോ വിക്കറ്റും വീഴ്ത്തി. അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.
ഇന്ത്യയ്ക്കായി സ്റ്റുവര്‍ട്ട് ബിന്നി ടെസ്റ്റില്‍ അരങ്ങേറ്റംക്കുറിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close