ആദ്യ ടെസ്റ്റ് സമനിലയില്‍

തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യ വാലറ്റത്തിന്റെ പോരാട്ടമികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ സമനില പിടിച്ചു‍. അവസാന ദിവസം 167/3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 391റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഫലത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുടീമുകളും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. സ്കോര്‍: ഇന്ത്യ 457, 391/9, ഇംഗ്ലണ്ട് 496.

അവസാന ദിവസം തുടക്കത്തിലെ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് ജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും വാലില്‍കുത്തി ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പാണ് ആതിഥേയര്‍ക്ക് ജയം നിഷേധിച്ചത്. തലേന്നത്തെ സ്കോറിനോടുകൂടെ ഒരു റണ്‍ കൂടി ചേര്‍ത്തപ്പോഴേക്കും ഇന്ത്യക്ക് വിരാട് കൊഹ്‌ലി(8)യുടെ വിക്കറ്റ് നഷ്ടമായി. സ്കോര്‍ 173ല്‍ നില്‍ക്കെ രഹാനെയും(24), 184ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ധോണിയും(11) മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. 145 റണ്‍സിന്റെ ലീഡ് മാത്രമെ അപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നുള്ളു. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ച്ച ജ‍ഡേജ-ബിന്നി സഖ്യമാണ് ഇന്ത്യന്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത്.

31 റണ്‍സെടുത്ത ജഡേജ പുറത്തായശേഷം പോരാട്ടം ഏറ്റെടുത്ത അരങ്ങേറ്റക്കാരന്‍ സ്റ്റുവര്‍ട്ട് ബിന്നി (78)വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനെ(63 നോട്ടൗട്ട്) കൂട്ടുപിടിച്ച് ഇന്ത്യക്ക് സമനില ഉറപ്പാക്കി. നാലു റണ്‍സുമായി മുഹമ്മദ് ഷാമി പുറത്താകാതെ നിന്നു. മത്സരത്തില്‍ നാലു വിക്കറ്റെടുക്കുകയും ഇംഗ്ലണ്ടിനായി 81 റണ്‍സെടുക്കുകയും ചെയ്ത ജെയിംസ് ആന്‍ഡേഴ്സണാണ് കളിയിലെ കേമന്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close