എട്ടുലക്ഷം കോടി രൂപ കാര്‍ഷിക വായ്പ; ലക്ഷ്യം രണ്ടാം ഹരിതവിപ്ലവം

budget

ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു.

സമയബന്ധിതമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ മൂന്നു ശതമാനം ഇളവ് നല്‍കും. ഭൂരഹിതരായ അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും.

ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വ്വകലാശാലകളും സ്ഥാപിക്കും.

മത്സ്യകൃഷിക്ക് 50 കോടി നീക്കിവെച്ചു. നാടന്‍കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി.

കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ക്കായി 24 മണിക്കൂര്‍ കിസാന്‍ ചാനല്‍ തുടങ്ങും. ഇതിനായി 100 കോടി രൂപ വകയിരുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close