ആദ്യ ബജറ്റ്; പ്രതീക്ഷയോടെ ഒാഹരി വിപണി

ചെറുകിട നിക്ഷേപകരെ ഒാഹരി വിപണിയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സാമ്പത്തികലോകത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ബജറ്റിന് ശേഷവും വിപണിയില്‍ കുതിപ്പ് തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാള്‍ സ്ട്രീറ്റില്‍നിന്ന് വഴിക്കണക്കുമായി എം.ബി.ശരത്ചന്ദ്രന്‍.

ദക്ഷിണ മുംബൈയിലെ ദലാള്‍സ്ട്രീറ്റിലൂടെ അന്‍പത് മീറ്റര്‍നടന്നാല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെത്തും. അനുനിമിഷം മാറിമറയുന്ന വിപണിയിലെ ചലനങ്ങള്‍തല്‍സമയം അറിയിക്കാന്‍സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നില്‍തയ്യാറാക്കിയിരിക്കുന്ന വലിയ സ്ക്രീനിലേയ്ക്ക് കണ്ണുംനട്ട് നില്‍ക്കുന്നവര്‍ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍മുതല്‍കുതിപ്പ് തുടരുന്ന വിപണിയുടെ നോട്ടമത്രയും ഇപ്പോള്‍ കേന്ദ്ര ബജറ്റിലേക്കാണ്.

ആദായനികുതി പരിധി അഞ്ചുലക്ഷമാക്കിയോ മൂന്നുലക്ഷമാക്കിയോ ഉയര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പണം മിച്ചംപിടിക്കാം. ആ തുകയില്‍ ഒരുപങ്ക് ഓഹരിവിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പനയുടെ ഗതിവേഗം കൂട്ടാനുള്ള മാര്‍ഗരേഖ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. വിവിധ മേഖലകളിലെ നേരിട്ടുള്ള വിദേശനിക്ഷേപപരിധി കൂട്ടുന്നതുസംബന്ധിച്ച പ്രഖ്യാപനവും ഓഹരിവിപണി കാത്തിരിക്കുന്നു. അടിസ്ഥാനസൌകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തീരുമാനിക്കുന്നതും വിപണിക്ക് ഗുണകരമാണ്. വാഹനനിര്‍മാണകമ്പനികളില്‍ നിക്ഷേപിച്ചവരും ആകാംക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close