ആദ്യ മോദി മന്ത്രിസഭയോഗം ഇന്ന് വൈകുന്നേരം

modi ministry

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിക്കു പുറമെ 44 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്‌നാഥ് സിംഗാണ് ആഭ്യന്തരമന്ത്രി, സുഷമാ സ്വരാജാണ് വിദേശകാര്യമന്ത്രി. അരുണ്‍ജയ്റ്റ്‌ലിക്ക് ധനകാര്യത്തിന് പുറമെ പ്രതിരോധ മന്ത്രാലയവും നല്കി. സ്മൃതി ഇറാനിക്ക് മാനവശേഷി വികസന മന്ത്രാലയം നല്കി. ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ചേരും.

ദൈവനാമത്തില്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം 23 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ പത്തു സഹമന്ത്രിമാര്‍ എന്നിവര്‍ ചുമതലയേറ്റു. ബിജപി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മന്ത്രിസഭയിലേക്ക് വന്നു. ആഭ്യന്തരവകുപ്പാണ് രാജ്‌നാഥ് സിംഗിന് നല്കിയിരിക്കുന്നത്. മോദിയുടെ ഏറ്റവും വിശ്വസ്തനായ അരുണ്‍ജയ്റ്റ്‌ലിക്ക് ധനകാര്യത്തിനൊപ്പം പ്രതിരോധത്തിന്റെ ചുമതലയും നല്കിയത് അപ്രതീക്ഷിത നീക്കമായി. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കരുത്തനാകുകയാണ് അരുണ്‍ജയ്റ്റ്‌ലി. വെങ്കയ്യ നായിഡുവിന് പാര്‍ലമെന്ററി കാര്യം നഗരവികസനം എന്നിവയും നിതിന്‍ ഗഡ്കരിക്ക് ഗതാഗതവും ഷിപ്പിംഗും നല്കി. സദാനന്ദ ഗൗഢയാണ് പുതിയ റെയില്‍മന്ത്രി ഉമാഭാരതിക്ക് ജലവിഭവത്തോടൊപ്പം ഗംഗാ ശുചീകരണം എന്ന പുതിയ വകുപ്പും നല്കി. സ്മൃതി ഇറാനിക്ക് മാനവശേഷി വിതസനം നല്കിയപ്പോള്‍ രവിശങ്കര്‍ പ്രസാദിന് നിയമം,

ടെലികോം എന്നീ വകുപ്പുകളും ചുമതല കിട്ടി. നജ്മ ഹെപ്ത്തുള്ള ന്യൂനപക്ഷകാര്യം, രാംവിലാസ് പസ്വാന്‍ ഭക്ഷ്യം, രാധാ മോഹന്‍ സിംഗ് കൃഷി, മേനകാ ഗാന്ധി വനിതാ ശിശുക്ഷേമം, അശോക് ഗജപതി രാജു വ്യോമയാനം, ഹര്‍ഷവര്‍ദ്ധന്‍ ആരോഗ്യം, ആനന്ദ് കുമാര്‍ രാസവളം, ഗോപിനാഥ് മുണ്ടെ ഗ്രാമവികസനം എന്നിങ്ങനെയാണ് മറ്റു കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരില്‍ പ്രകാശ് ജാവദേക്കര്‍ക്ക് വാര്‍ത്താവിതരണും പരിസ്ഥിതിയും നല്കി. ധര്‍മ്മേന്ദ്ര പ്രധാനാണ് പുതിയ പെട്രോളിയം മന്ത്രി. പിയൂഷ് ഗോയലിന് ഊര്‍ജ്ജ കല്‍ക്കരിവകുപ്പുകളും ചുമതല കിട്ടി.

നിര്‍മ്മലാസീതാരാമന് വാണിജ്യ വകുപ്പ് നല്കി. മുന്‍ കരസേനാ മേധാവി ജനറല്‍ വികെ സിംഗ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയ്‌ക്കൊപ്പം വിദേശകാര്യ സഹമന്ത്രിസ്ഥാനവും വഹിക്കും. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം രാജീവ് പ്രതാപ് റൂഡി, യശ്വന്ത് സിന്‍ഹ, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവരേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. നിയുക്ത മന്ത്രിമാരില്‍ പലരും അദ്വാനിയുടെയും ജോഷിയുടെയും അനുഗ്രഹം വാങ്ങുന്നത് കാണാമായിരുന്നു. എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ബിജെപിയുടെ വിശദീകരണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close