ആന്റണി ജീവിക്കുന്നത് ഏത് ലോകത്തെന്ന് കാരാട്ട്‌

prakash karat

പ്രതിരോധമന്ത്രി എ.കെ ആന്റണി ജീവിക്കുന്നത് ഏത് ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരിഹാസം. 100 സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത് ഏത് അര്‍ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

അഴിമതിക്കാരനല്ലെന്ന് പറയുന്ന ആന്റണിയുടെ വകുപ്പും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഏത് പാര്‍ട്ടിയില്‍ നിന്നാണോ ആ പാര്‍ട്ടി തന്നെയാകും സര്‍ക്കാരിനെ നയിക്കുകയെന്ന് കാരാട്ട് പറഞ്ഞു. കേരളത്തില്‍ നിന്ന് എട്ടുമന്ത്രിമാര്‍ ഇത്തവണ കേന്ദ്രമന്ത്രിസഭയിലുണ്ടായിട്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close