ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താന്‍ മറുമരുന്ന്

african ochil research nadathiya swathyum swethayum

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താന്‍ കോന്നി സ്വദേശിനികളായ ഇരട്ട സഹോദരിമാരുടെ കണ്ടെത്തലുകള്‍ ഫലപ്രദമാകുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി മാരൂര്‍ പാലം അതിരുങ്കല്‍ മേഖലയിലാണ് ഒച്ചുകളെ വ്യാപകമായി കണ്ടുതുടങ്ങിയത്. പഞ്ചായത്തും കൃഷിവകുപ്പും വനംവകുപ്പും കൂട്ടായി പരിശ്രമിച്ചിട്ടുപോലും ഒച്ചുകളെ തുരത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ്‌ കോന്നി മാരൂര്‍പാലം കിഴക്കേതില്‍ സ്വാതിയും ശ്വേതയും ഒച്ചുകളെ പറ്റി ഗവേഷണം നടത്തിയത്. ഒച്ചുകളുടെ ജനിതക ഘടനയെയും ജീവിതശൈലികളെയും പറ്റി ഇവര്‍ വിശതമായി പഠനം നടത്തി. ഒരുവര്‍ഷം നടത്തിയ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ഇവര്‍ തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട് ദേശീയ അംഗീകാരത്തിനുവരെ അര്‍ഹമായി മലേഷ്യന്‍ തടിയില്‍ നിന്നും കുടിയേറിയ ഒച്ചുകള്‍ വീടുകളുടെ ഭിത്തിയില്‍ നിന്നും പെയിന്റ് വരെ തിന്നുന്ന സംഭവങ്ങള്‍ വരെ നടക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകളെപ്പറ്റി ഇവര്‍ തയ്യാറാക്കിയ പ്രബന്ധം കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നുണ്ട്. ശാസ്ത്ര കോണ്ഗ്രസ്സില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇവര്‍ തയ്യാറാക്കിയ പ്രബന്ധം. മലക്കറിയുടെ അവശിഷ്ടങ്ങളിലേക്ക് ഒച്ചുകളെ ആകര്‍ഷിച്ചത്തിനുശേഷം തുരിശു ലായിനി ഉപയോഗിച്ച് നശിപ്പിക്കുക. തുരിശ് ഉപയോഗിച്ചാല്‍ മറ്റ് പച്ചക്കറികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ആഫ്രിക്കന്‍ ഒച്ചുവഴി മെനഞ്ചൈറ്റീസ് എന്ന രോഗം വരാന്‍ സാധ്യതയുണ്ട് എന്നും നിലവില്‍ ഇത്തരം രോഗം ബാധിച്ചവര്‍ കേരളത്തിലുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close