ആരാകും സുവര്‍ണ താരം

golden ball boot

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും നെതര്‍ലന്‍ഡ്സിന്‍െറ ആര്യന്‍ റോബനും ബ്രസീലിന്‍െറ നെയ്മറുമടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പട്ടികയിലുണ്ട്. 10 പേരടങ്ങിയ പട്ടികയാണ് ഫിഫ പുറത്തിറക്കിയത്. ഏയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ (അര്‍ജന്‍റീന), തോമസ് മ്യൂളര്‍, ടോണി ക്രൂസ്, മാറ്റ്സ് ഹുമ്മല്‍സ്, ഫിലിപ് ലാം (ജര്‍മനി), ഹേമസ് റോഡ്രിഗ്വസ് (കൊളംബിയ) എന്നിവരാണ് സുവര്‍ണപ്പന്തിനുള്ള പട്ടികയിലുള്ളത്.

മികച്ച ഗോളിക്ക് സമ്മാനിക്കുന്ന ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരത്തിനുള്ള അന്തിമപട്ടികയില്‍ മൂന്നുപേരുണ്ട്. കോസ്റ്ററീകയുടെ കിലര്‍ നവാസ്, ജര്‍മനിയുടൈ മാനുവല്‍ ന്യൂയര്‍, അര്‍ജന്‍റീനയുടെ സെര്‍ജിയോ റൊമേറോ എന്നിവരാണ് മികച്ച ഗോളിയാകാന്‍ മത്സരിക്കുന്നത്. യുവതാര പുരസ്കാരത്തിന് പോള്‍ പോഗ്ബ (ഫ്രാന്‍സ്), മെംഫിസ് ഡെപെ (നെതര്‍ലന്‍ഡ്സ്), റാഫേല്‍ വരേന്‍ (ഫ്രാന്‍സ്) എന്നിവരാണ് പട്ടികയിലുള്ളത്.

കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് ലഭിക്കുന്ന ഗോള്‍ഡന്‍ ബൂട്ടിനുള്ള പട്ടികയില്‍ 6 ഗോളുമായി കൊളംബിയയുടെ ഹേമസ് റോഡ്രിഗസാണ് മുന്നില്‍. തൊട്ടു പിന്നില്‍ 5 ഗോളുമായി മുള്ളറും നാല് ഗോളുമായി മെസിയുമുണ്ട്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഗോള്‍ നേടിയാല്‍ ഇരുവര്‍ക്കും റോഡ്രിഗസിനെ പിന്തള്ളി സുവര്‍ണ പാദുകത്തിന് അവകാശവാദം ഉന്നയിക്കാം

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close