ആരെയും ഭയമില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

election commission

 

വ്യക്തികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ പേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഭരണഘടന നല്‍കിയ അധികാരങ്ങള്‍ നിര്‍ഭയം നടപ്പാക്കും. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ അധികാരത്തെയോ നിഷ്പക്ഷതയെയോ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഇതുവരെയുള്ള എല്ലാ നടപടികളും ചട്ടപ്രകാരമാണ്. കമ്മിഷനെ പരാമര്‍ശിക്കുമ്പോള്‍ നേതാക്കള്‍ പക്വത കാണിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒരു ദേശീയ പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത് നിര്‍ഭാഗ്യകരമാണ്. വാരണാസിയിലെ ബേനിയാ ബാഗില്‍ മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് പ്രാദേശിക ഭരണകൂടം നല്‍കിയ സുരക്ഷാ റിപ്പോര്‍ട്ട് പരിഗണിച്ചാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

വാരാണസി ജില്ലാ മജിസ്‌ട്രേറ്റിനെതിരെ ബിജെപി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കും. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബൂത്ത് സന്ദര്‍ശിച്ചതിനെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. നരേന്ദ്ര മോദിയും ബിജെപിയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം നടത്തിയത്. വാരാണസിയില്‍ തന്റെ മൂന്നു പരിപാടികള്‍ക്ക് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മോദി രംഗത്തെത്തിയത്. ഗംഗാ ആരതി നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണര്‍ത്തുന്നതായി മോദി ആരോപിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close