ആരോഗ്യം സംരക്ഷിക്കാന്‍ പഞ്ചകര്‍മ്മ ചികിത്സ

അന്തരീക്ഷത്തി ലും ജീവിതസാഹചര്യ ത്തിലുമുണ്ടായ മാറ്റങ്ങള്‍ ആധുനി കയുഗത്തില്‍ ധാരാളം താളം തെറ്റുകള്‍ക്ക്‌ ഇടവരുത്തുകയുണ്ടായി.

ആരോഗ്യമുള്ള മനസും ശരീരവുമാണ്‌ എല്ലാ ചികിത്സാസമ്പ്രദായങ്ങളുടെയും ലക്ഷ്യം. അയ്യായിരം വര്‍ഷം മുമ്പ്‌ ആരംഭിച്ച അത്തരമൊരു ചികിത്സാരീതിയാണ്‌ ആയുര്‍വേദം ഇതിന്റെ വികസനവും ശാസ്‌ത്രീയതയും ലോകമെങ്ങും അംഗീകരിച്ചുകഴിഞ്ഞതുമാണ്‌.

അന്തരീക്ഷത്തിലും ജീവിതസാഹചര്യത്തിലുമുണ്ടായ മാറ്റങ്ങള്‍ ആധുനികയുഗത്തില്‍ ധാരാളം താളംതെറ്റുകള്‍ക്ക്‌ ഇടവരുത്തുകയുണ്ടായി. ഇവ താളം തെറ്റലിന്റെ ഫലമാണ്‌ കാന്‍സര്‍, എയ്‌ഡ്സ്‌ പോലെയുള്ള മാരകരോഗങ്ങള്‍. ഈ കുഴപ്പങ്ങളെ കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം ശരിയായ വഴികാട്ടുന്നു.

വമനം

പഞ്ചശോധന കര്‍മത്തില്‍ ആദ്യത്തേതായ വമനക്രിയയ്‌ക്ക് അതീവശ്രദ്ധയും വിദഗ്‌ദ്ധപരിചരണവും ആവശ്യമാണ്‌ ഉദരത്തിലുള്ള പദാര്‍ഥങ്ങള്‍ വായിലൂടെ പുറത്തുകളയുകയാണ്‌ ഇതിന്റെ രീതി.

വിരേചനം

പിത്തവും തല്‍സംബന്ധിയായ രോഗങ്ങളും വിരേചനത്തിലൂടെ സുഖപ്പെടുത്താം. ദോഷകാരിയായ പദാര്‍ഥങ്ങള്‍ ഗുദത്തിലൂടെ പുറത്തുകളയുകയാണ്‌ ഇതിന്റെ രീതി. വമനക്രിയയ്‌ക്ക് ഉപയോഗിക്കുന്ന പൂര്‍വകര്‍മങ്ങള്‍ തന്നെയാണ്‌ വിരേചനത്തിനും.

വസ്‌തി

ഗുദം, മൂത്രനാളം, യോനി എന്നിവയിലൂടെ ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ പ്രവേശിപ്പിക്കുന്നതിന്‌ വസ്‌തി എന്നുപറയുന്നു. മൃഗങ്ങളുടെ മൂത്രസഞ്ചി ഈ പ്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നതിനാല്‍ വസ്‌തി എന്ന പേരുവന്നു.

കഷായവസ്‌തി

ഹെമിഫ്‌ജിയ ഐ.വി.ഡി.പി. വാതരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്‌ക്കായി കഷായവസ്‌തി നല്‍കുന്നു. അതിസാരം, നെഞ്ചുവേദന, പൈല്‍സ്‌, എക്കിള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ കഷായവസ്‌തി ചെയ്യാന്‍ പാടില്ല.

നസ്യം

മൂക്കിലൂടെ മരുന്നു പ്രവേശിപ്പിച്ചുള്ള പഞ്ചകര്‍മ്മ ചികിത്സയാണ്‌ നസ്യം. ശിരോരോഗങ്ങള്‍ ഭേദമാക്കാന്‍ നസ്യം ഉത്തമമാണ്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close