ആര്‍എസ്‍പി സംസ്ഥാന സെക്രട്ടേറിയറ്റ്

rsp

ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് അവലോകനം, ആര്‍എസ്‍പി(ബി) ലയനം എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

കൊല്ലത്ത് വലിയ രാഷ്ട്രീയ മല്‍സരം നടത്തിയ സാഹചര്യത്തില്‍ വിജയം സുനിശ്ചിതമെന്ന വിലയിരുത്തലിലാണ് ആര്‍എസ്‍പി. എല്‍ഡിഎഫ് പാളയത്തില്‍ നിന്ന് വളരെ പെട്ടെന്ന് യുഡിഎഫിലേക്കെത്തിയ പാര്‍ട്ടിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫിലെ മറ്റെല്ലാ പാര്‍ട്ടികളും നല്ല പിന്തുണ നല്‍കിയെന്നാണ് ആര്‍എസ്പിയുടെ അഭിപ്രായം. ആര്‍എസ്‍പി ബി യെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ ലയിപ്പിക്കും. അടുത്ത മാസം കൊല്ലത്ത് വിപുലമായ ലയന സമ്മേളനം നടത്തും. ഇതിനായുള്ള സംഘടനാ ക്രമീകരണങ്ങളും നേതൃയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close