ആര്‍ എസ് പികള്‍ ഇനി ഒന്ന്

rsp

ആര്‍.എസ്.പി, ആര്‍.എസ്.പി-ബി ലയന സമ്മളനത്തില്‍ ലയനത്തിനായുള്ള പ്രമേയം അംഗീകരിച്ചു. സി.പി.എം ഇല്ലാത്ത വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍.എസ്.പി. ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ പറഞ്ഞു.

സി.പി.എമ്മിനും സി.പി.ഐക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. സി.പി.ഐ ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയായി മാറിയതായി ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി. കൊല്ലം കണ്ടോണ്‍മെന്റ് മൈതാനിയിലായിരുന്ന ലയന സമ്മേളനം.

രണ്ടുമാസങ്ങള്‍ക്ക് മുമ്പുവരെ എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ മുന്നണികളിലായി രണ്ടിടത്തായിരുന്നു ആര്‍.എസ്.പിയും ആര്‍.എസ്.പി-ബിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി യു.ഡി.എഫ് മുന്നണിയിലെത്തിയത്.

സി.പി.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം സി.പി.എമ്മിനെ മാത്രമല്ല ഇടതുപക്ഷത്തെ ഒന്നാകെ ബാധിക്കുകയാണെന്ന് ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്സും എകെജിയുമൊക്കെ വിഭാവനം ചെയ്തതില്‍നിന്ന് സി.പി.എം ഏറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.എമ്മിന്റെ രീതിയാണെന്ന് പറഞ്ഞ ചന്ദ്രചൂഢന്‍, പിണറായി വിജയനെയും പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. കല്ലെറിഞ്ഞ ശേഷമുള്ള പ്രതികരണം നടത്തിയ ആളെക്കണ്ടാല്‍ ഓര്‍മവരിക 51 വെട്ടേറ്റ് മരിച്ച ടി.പി ചന്ദ്രശേഖരന്റെ മുഖമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എമ്മില്‍ ഇപ്പോഴുള്ളത് കശ്മലന്‍മാരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close