ആറന്മുളക്കാര്‍ക്ക് വേണ്ടാത്ത വിമാനത്താവളം വേണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല

ആറന്മുള: തങ്ങള്‍ക്ക് വേണ്ട എന്ന് ആറന്മുള നിവാസികള്‍ പറയുന്ന വിമാനത്താവളപദ്ധതി വേണമെന്ന് പറയാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് ബുക്ക്മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റം.
വിമാനത്താവള വിരുദ്ധ സമരപ്പന്തലില്‍ അമേരിക്കന്‍ മലയാളി അനില്‍ ആറന്മുള രചിച്ച ബലിക്കാക്കകള്‍ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ ഭാഗമാകാന്‍ ആര്‍ക്കും കഴിയില്ല.ചരിത്രം സൃഷ്ടിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. തലമുറകളായി ചരിത്രം സൃഷ്ടിച്ച മഹാപ്രതിഭകളുടെ നാടാണ് ആറന്മുളയെന്നും കുഴിമറ്റം പറഞ്ഞു.
ചലച്ചിത്രതാരം കൊല്ലം തുളസി പുസ്തകം ഏറ്റുവാങ്ങി. ഡോ.ആറന്മുള ഹരിഹരപുത്രന്‍ അധ്യക്ഷത വഹിച്ചു. കവി പി.നാരായണക്കുറുപ്പ് പുസ്തകപരിചയം നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close