ആറന്മുളയുടെ വികാരം മോദിസര്‍ക്കാര്‍ തിരിച്ചറിയും

 

ആറന്മുള: മോദിസര്‍ക്കാര്‍ ആറന്മുളയിലെ ജനവിരുദ്ധ വിമാനത്താവളം റദ്ദ്‌ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍ പറഞ്ഞു. വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 105-ാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രവും സംസ്‌കാരവും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഭരണാധികാരികളാണ് ദേശം നശിപ്പിക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതെന്നും ഗംഗാധരന്‍ പറഞ്ഞു.
ബി.എം.എസ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. പ്രസാദ് വേരുങ്കല്‍, സി.കെ.ജി. ആലക്കോട്, അഡ്വ. കെ. ശ്രീകുമാര്‍, സി. ഗോപകുമാര്‍, വി.കെ. ചന്ദ്രന്‍, ശരത്ചന്ദ്രകുമാര്‍, കെ. സദാശിവന്‍പിള്ള, പി.ബി. പുരുഷോത്തമന്‍, ബി. രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close