ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 15ന്‌

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 15ന് നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടുകള്‍ക്കുള്ള കൂപ്പണ്‍ വിതരണം ചൊവ്വാഴ്ച ദേവസ്വം അസി.കമ്മീഷണര്‍ വേണുഗോപാലന്‍ നായര്‍ ആറന്മുള എസ്.ഐ. ബി.വിനോദ്കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

51 പള്ളിേയാട കരനാഥന്മാര്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം ഭക്തര്‍ അന്നദാനം സ്വീകരിക്കാന്‍ ക്ഷേത്രാങ്കണത്തില്‍ എത്തും. വള്ളസദ്യകൂപ്പണുകള്‍ ഏഴായിരം, അയ്യായിരം, മൂവായിരം ആയിരം രൂപ എന്നീ ക്രമത്തില്‍ ദേവസ്വം ഓഫീസിലും കിഴക്കേനടയിലെ പാഞ്ചജന്യം ഓഫീസിലും ലഭിക്കും.

ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പള്ളിയോട സേവാസംഘം ആക്ടിങ് പ്രസിഡന്റ് പ്രൊഫ.എന്‍.പി.ശങ്കരനാരായണപിള്ള, ഖജാന്‍ജി പി.സി.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ജി.സുരേഷ് വെണ്‍പാല, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.സഞ്ജീവ്കുമാര്‍, എസ്.ശ്രീരാജ്, മാലേത്ത് ബാബുരാജ്, വിജയന്‍നായര്‍ അങ്കണത്തില്‍, ആറന്മുള അപ്പുക്കുട്ടന്‍നായര്‍, മനോജ് മാധവശ്ശേരി, ആര്‍.ശ്രീകുമാര്‍, സത്യന്‍നായര്‍ കീഴുകര, രവീന്ദ്രന്‍നായര്‍, ദേവസ്വം ഓഫീസര്‍ ഗോപാലകൃഷ്ണപിള്ള, വള്ളസദ്യ മേല്‍നോട്ട കമ്മിറ്റിയംഗം പി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close