ആറന്മുള : വേറെ ഭൂമി കണ്ടെത്തില്ല അടൂര്‍പ്രകാശ്

ആറന്മുള വിമാനത്താവളത്തിന് വേണ്ടി തല്‍ക്കാലം വേറെ കരഭൂമി കണ്ടെത്തില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.കണ്ണൂരില്‍ എയര്‍പോര്‍ട്ട് വരുന്നതിനെക്കുറിച്ച് അഭിപ്രായം പറയാത്തവര്‍ പത്തനംതിട്ടയില്‍ മാത്രം പ്രകൃതിയെക്കുറിച്ച് പറഞ്ഞ് എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറന്മുള ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കോ, അനുഷ്ടാനങ്ങള്‍ക്കോ എതിരായി സര്‍ക്കാര്‍ നില കൊണ്ടിട്ടില്ല.റണ്‍വേയുടെ നീളം പിറകോട്ടാക്കണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ടില്‍ കണ്ടത്.നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നപ്പോഴും ഇത്തരത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു.സി.എ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കില്‍ അത് തിരുത്തുമെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close