ആറന്മുള സമരം രണ്ടാം ഘട്ടത്തില്‍.

aranmula 71

നിയമലംഘനങ്ങള്‍ നടത്തി ഒരു വിമാനത്താവളം ഇവിടെ ആവശ്യമില്ലെന്ന് മുന്‍ മന്ത്രി ശ്രീ എം.എ ബേബി അഭിപ്രായപെട്ടു വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്‍റെ എഴുപത്തിഒന്നാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെല്ലായിടത്തും വളരെ വലിയകുടിവെള്ള ക്ഷാമം അനുഭവിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുടിവെള്ളത്തിന്‍റെ ശ്രോതസായ തണ്ണീര്‍ തടങ്ങളും വയലേലകളും നികത്തി ഒരു വിമാനത്താവളം നമ്മുടെ നാടിന് ആവശ്യമില്ല. ഇന്നു നമ്മള്‍ ആറന്മുളയില്‍ പരാജയപെട്ടാല്‍ നാളെ നമ്മള്‍ ഇതുപോലെ നടത്തുന്ന ജനാധിപത്യ സമരങ്ങള്‍എല്ലാം പരാജെയപ്പെടും എന്നും അദ്ദേഹം സംസാരിച്ചു

സമരത്തിന്‍റെ എഴുപത്തിഒന്നാം ദിവസം ലോകഭൗമമദിനം. ഭൗമമദിനം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ആചരിക്കുന്നത് ആറന്മുളയില്‍ ആണെന്ന് മുന്‍ മന്ത്രി ശ്രീ മുല്ലപ്പള്ളി രത്നാകരന്‍ അഭിപ്രായപെട്ടു. സത്യാഗ്രഹസമരത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു .അദ്ദേഹം.മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനആവശ്യം. ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കാത്തതാണ് നമ്മള്‍ നശിപ്പിക്കുന്നത് . ഈ ഭൗമമദിനത്തില്‍ ഭരണാധികാരികള്‍ ചെയ്യേണ്ട പ്രധാന കടമ ഈ വിമാനത്താവള പദ്ധതി പിന്‍വലിക്കുക എന്നതാണ് എന്നും അദ്ദേഹം സംസാരിച്ചു.

സത്യാഗ്രഹത്തില്‍ ശ്രീ കുമ്മനംരാജശേഖരന്‍ സ്വാഗതം ആശംസിച്ചു , ശ്രീ മാത്യു ടി.തോമസ്‌ (എം.എല്‍.എ) മുഖ്യപ്രഭാഷണം നടത്തി . കെ.ബി ശ്രീകുമാര്‍ ( ആര്‍ .എസ് എസ് പ്രാന്ത ബൌദ്ധിക്ക് പ്രമുഖ് ) , ടി.ആര്‍ അജിത്ത്കുമാര്‍ ( ബി.ജെ.പി ) , പിലിപ്പോസ് തോമസ്‌ , കെ.അനന്തഗോപന്‍ ( സി.പി.എം ) , എം.കെ കുഞ്ഞോന്‍ ( അഖിലേന്ത്യ ഹരിജന്‍ സമാജ് രക്ഷാധികാരി ) എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close