ആറന്‍മുള വിമാനത്താവളം: കെജിഎസ് -ന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത്, കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നിയമപരമായി തെറ്റാണെന്ന് ഹര്‍ജിയില്‍ കെജിഎസ് ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിക്ക്, പഠനം നടത്തുമ്പോള്‍ അംഗീകാരം ഉണ്ടായിരുന്നുവെന്നാണ് കെജിഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. എന്‍വിറോ കെയറിന്റെ പഠനമുള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് കെജിഎസ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കേസില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ ഹാജരാകില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close