ആറന്‍മുള വിമാനത്താവളം: ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി ഇന്ന്

aranmula

ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് വിധി പറയും. ആറ് മാസത്തിലേറെ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിധി പറയുന്നത്. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ട്രിബ്യൂണല്‍ കഴിഞ്ഞ ഡിസംബറില്‍ സ്‌റ്റേ ചെയ്തതിരുന്നു. ആറന്‍മുള വിമാനത്തവാളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിരെ ആണ് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

ആറന്‍മുള പൈതൃക ഗ്രാമ കര്‍മ സമിതി അടക്കം അഞ്ച് പേരാണ് പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി ട്രിബ്യൂണലിനെ സമീപിച്ചിട്ടുള്ളത്. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് പരിസ്ഥിതി അനുമതി നേടിയെടുത്തത്, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം, പദ്ധതിക്കുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് വിമാനത്താവളത്തിന് വേണ്ടി പഠനം നടത്താന്‍ അര്‍ഹതയില്ല, എന്നിവയാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം.

ആറന്‍മുള വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും നയത്തില്‍ ഇടപെടാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഭൂപരിഷ്‌ക്കരണം, തണ്ണീര്‍ തട സംരക്ഷണം, ഭൂവിനിയോഗം എന്നീ നിയമങ്ങളുടെ പരിരക്ഷയില്‍ വരുന്ന വിഷയങ്ങള്‍ ട്രിബ്യൂണലിന് കൈകാര്യം ചെയ്യാനാകില്ല എന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. വിമാനത്തവാളം പാരിസ്ഥിതിക ആഘാതമുണ്ടാക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസ് എം. ചൊക്കലിങ്കം, വിദഗ്ദ സമിതിയംഗം ആര്‍ .നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close