ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു

6

ന്യൂഡല്‍ഹി: ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലായി 117 മണ്ഡ‍ലങ്ങളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും മറ്റന്നാളാണു വോട്ടെടുപ്പ്. പ്രദേശിക പാര്‍ട്ടികള്‍ക്കാമോ ദേശീയ പാര്‍ട്ടികള്‍ക്കാമോ തമിഴ്നാട്ടില്‍ സ്വാധീനം ചെലുത്താനാകുക  എന്നതാണു പ്രധാന ചോദ്യം. പരമാവധി സീറ്റ് നേടാനാണ് ഒറ്റക്ക് മത്സരിക്കുന്ന അണ്ണാ ഡിഎം കെയുടെയും ഡിഎംകെയുടെയും ശ്രമം. അഞ്ച് പാര്‍ട്ടികള്‍ക്കൊപ്പം സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ 19ഉം, ഉത്തര്‍പ്രദേശിലെ 12 ഉം മധ്യപ്രദേശിലെ 10 ഉം മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് പോകും.

ഛത്തീസ്ഗഢിലെയും ഗോവയിലെയും ഏഴും, അസമിലെ ആറും ജാര്‍ഖണ്ഡിലെ 4ഉം, രാജസ്ഥാനിലെ അഞ്ചും, പശ്ചിമബംഗാളിലെ ആറും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. പുതുച്ചേരിയിലെ ഒരു സീറ്റിലേക്കുമം മറ്റന്നാള്‍ തെരഞ്ഞെടുപ്പ് നടക്കും.  തമിഴ്നാട്ടില്‍ എ രാജ, ദയാനിധി മാരന്‍, ടി. ആര്‍ ബാലു, തുടങ്ങി വൈക്കോയും കാര്‍ത്തി ചിംദംബരവും വരെ മത്സരരംഗത്തുണ്ട്. വിദിഷയില്‍ സുഷമാ സ്വരാജ്, മേയിന്‍ പുരിയില്‍ മുലായം സിംഗ് യാദവ് കന്നോജില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, മതുരയില്‍ ഹേമമാലിനി, ഫത്തേപൂര്‍ സിക്രിയില്‍ അമര്‍സിംഗ്, ഫറൂഖാ ബാദില്‍ സല്‍മാന്‍ ഖുര്‍ഷിദ്, മുംബൈയില്‍ പ്രിയ ദത്ത്, മേധാ പട്കര്‍ ബാഗല്‍പുരില്‍ ഷാനവാസ് ഹുസൈന്‍ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ഥികള്‍. ഒമ്പതു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘട്ടമാണിത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close