ആവേശ ലഹരിയില്‍ പൂര നഗരി

1

പൂരങ്ങളുടെ പൂരം കാണാന്‍ വടക്കുംനാഥ സന്നിധിയിലേക്കു ജനപ്രവാഹം. രാവിലെ ഏഴു മണിയോടെ ചെറു പൂരങ്ങളുടെ വരവു തുടങ്ങി. കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണു പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.

ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പായി മറ്റ് ഏഴു ചെറുപൂരങ്ങളും വടക്കുംനാഥ ക്ഷേത്രത്തിലെത്തും. ഇതിനിടെ തിരുവമ്പാടിയുടെ മഠത്തില്‍വരവും പാറമേക്കാവിന്‍റെ എഴുന്നള്ളത്തും തുടങ്ങും.

ഉച്ചയ്ക്കു ശേഷമാണു പൂരത്തിന്റെ പകിട്ടേറുന്ന ആഘോഷങ്ങള്‍. തിരുവമ്പാടിയുടെ മഠത്തില്‍വരവിനുള്ള പഞ്ചവാദ്യവും പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും പിന്നെ കുടമാറ്റവും.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പു ശക്തന്‍ തമ്പുരാന്‍ നിഷ്കര്‍ഷിച്ച നിയമങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കാതെയാണു പൂരം ഇപ്പോഴും ആഘോഷിക്കുന്നത്. 38 മണിക്കൂര്‍ നീളുന്നതാണു പൂര ആഘോഷ ചടങ്ങുകള്‍.

photo: Shikku Cheruvara

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close