അതിവേഗം ഫേസ്ബുക്ക് തിരിച്ചെത്തി

fb problem recover

ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ആശങ്കയുടെ നിമിഷങ്ങള്‍ സമ്മാനിച്ച ശേഷം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് തിരിച്ചെത്തി. അപ്രതീക്ഷിതമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഡൗണായതാണ് ഉപഭോക്താക്കളെ പരിഭ്രാന്തരാക്കിയത്. സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഫേസ്ബുക്ക് തുറക്കുമ്പോള്‍ കിട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ ഭീമന്മാരായ ഫേസ്ബുക്ക് ഡൗണായത്. എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കും എന്ന സന്ദശമാണ് ഫേസ്ബുക്ക് പേജില്‍ കിട്ടുന്നുണ്ടായിരുന്നുള്ളൂ. മൈ സ്‌പേസും ഓര്‍ക്കുട്ടും പോലുള്ള വെബ് സൈറ്റുകളെ പിന്തള്ളിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് ഫേസ്ബുക്ക് കടന്നുവന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ സഹപാഠികള്‍ക്കൊപ്പം തുടങ്ങിയതാണ് ഇന്ന് കാണുന്ന ഫേസ്ബുക്ക്.

2004 ല്‍ ആണ് ഫേസ്ബുക്ക് ആരംഭിച്ചത്. ലോകമെമ്പാടുമായി ഫേസ്ബുക്കിന് 120 കോടിയിലധികം ഉപഭോക്താക്കളുണ്ട്. ചാറ്റിംഗും, ഫോട്ടോ ഷെയറിംഗും, ലൈക്കും, കമന്റും മറ്റുമായി സാധാരണ ജനങ്ങളെ പ്പോലും കയ്യിലെടുക്കാന്‍ ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന് സാധിച്ചു. ഒരു മിനുട്ട് പോലും ഫേസ്ബക്കില്ലാതെ കഴിയാന്‍ പറ്റാത്ത നിലയിലാണ് ഇന്ന് പല ഫേസ്ബുക്ക് ഉപഭോക്താക്കളുടെയും അവസ്ഥ. ഫേസ്ബുക്കിന് എന്ത് പറ്റി എന്ന ആശങ്കയിലായിപ്പോയി യൂസര്‍മാരില്‍ പലരും. ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് പേജില്‍ ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. അമേരിക്ക, കാനഡ, ചൈന, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലൊന്നും ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് തടസങ്ങള്‍ പരിഹരിച്ച് ഫേസ്ബുക്ക് തിരിച്ചെത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close