ആസൂത്രണക്കമ്മീഷന് ബദല്‍: ജനഹിതം തേടി മോദി

ആസൂത്രണക്കമ്മീഷന് പകരമുള്ള സംവിധാനം എന്തായിരിക്കണമെന്ന് ജനങ്ങളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം തേടി. mygov.nic.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 21-ാം നൂറ്റാണ്ടിന്റെ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും സംസ്ഥാനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. പകരമുള്ള സംവിധാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച ആശയങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് ആസൂത്രണക്കമ്മീഷന്‍ നിര്‍ത്തുമെന്ന് മോദി പ്രഖ്യാപിച്ചത്. ചൈനയിലെ നാഷണല്‍ റിഫോംസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്റെ മാതൃകയിലുള്ള പുതിയ സംവിധാനമാണ് ആലോചിക്കുന്നത്. അഞ്ചംഗങ്ങളടങ്ങുന്ന സമിതിക്ക് ശിവസേനാനേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ സുരേഷ് പ്രഭു നേതൃത്വം നല്‍കിയേക്കും. എച്ച്.ഡി.എഫ്.സി ബാങ്ക് മുന്‍ചെയര്‍മാന്‍ ദീപക് പരേഖ്, ഡി.എം. ആര്‍.സി മുന്‍ചെയര്‍മാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close