ഇന്ത്യ തോല്‍വിയിലേക്ക്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 445 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി അജിങ്ക്യാ രഹാനെയും ആറു റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. മുരളി വിജയ്(12), ശിഖര്‍ ധവാന്‍(37), ചേതേശ്വര്‍ പൂജാര(2)വിരാട് കൊഹ്‌ലി(28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു ദിവസവും ആറു വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ ഇന്ത്യക്ക് 333 റണ്‍സ് കൂടി വേണം. സ്കോര്‍: ഇംഗ്ലണ്ട് 569/7, 205/4, ഇന്ത്യ 330, 112/4.

നാലാം ദിനം 323/8 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരാംഭിച്ച ഇന്ത്യയുടെ പോരാട്ടം 330 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ലീഡുയര്‍ത്തായാനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുക്കിന്റെയും 41 പന്തില്‍ 56 റണ്‍സെടുത്ത ജോ റൂട്ടിന്റെയും മികവിലാണ് ഇംഗ്ലണ്ട് അതിവേഗം സ്കോര്‍ ഉയര്‍ത്തിത്. ഗാരി ബാലന്‍സ്(38). ഇയാന്‍ ബെല്‍(23) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി ജഡേജ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ഫോളോ ഓണ്‍ ഒഴിവാക്കാനായി ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം ക്യാപ്റ്റന്‍ ധോണിയെ(50) ആണ് ആദ്യം നഷ്ടമായത്.

തലേന്നത്തെ സ്കോറിനോട് ഒരു റണഅ‍ പോലും കൂട്ടിച്ചേര്‍ക്കാതെയാണ് ധോണി മടങ്ങിയത്. 5 റണ്‍സെടുത്ത ഷാമിയും മടങ്ങിയതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ 53 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close