ഇംഗ്ലണ്ടിന് ലീഡ്

india eng aug9

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന് 85 റണ്‍സിന്റെ നിര്‍ണായക ലീഡ്. ജോ റൂട്ട് (48), ജോസ് ബട്ട്‌ലര്‍ (22) എന്നിവരാണ് ക്രീസില്‍.

ഏഴാം വിക്കറ്റില്‍ ഇവര്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനു ശേഷം ഒന്‍പതു ഓവറുകള്‍ എറിഞ്ഞപ്പോഴേക്കും മഴയെത്തിയതിനാല്‍ കളി നിര്‍ത്തി വയ്ക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ്-152ന് പുറത്ത്, ഇംഗ്ലണ്ട് ആറിന് 237.

ഒന്നാംദിനം അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 113 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് ബെല്ലിന്റെയും ജോര്‍ദാന്റെയും ബാറ്റിങില്‍ പിടിച്ചു നില്‍ക്കുമെന്നു തോന്നിച്ചപ്പോഴാണ് ജോര്‍ദാനെ ആരോണിന്റെ കയ്യിലെത്തിച്ച് ഭുവനേശ്വര്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കിയത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ജോര്‍ദാന്‍ 34 പന്തുകളില്‍ നിന്ന് 13 റണ്‍സ്. നാലു റണ്‍സ് കൂടി നേടിയപ്പോഴേക്കും കുമാര്‍ തന്നെ ബെല്ലിനെയും വീഴ്ത്തി. ധോണിക്കു ക്യാച്ച്. 148 പന്തില്‍ 58 റണ്‍സെടുത്തതിനു ശേഷമായിരുന്നു ബെല്ലിന്റെ മടക്കം.

നെടുന്തൂണായി നിന്ന ബെല്ലിനെ പുറത്താക്കിയതിലൂടെ ഇന്ത്യ മല്‍സരത്തിലേക്കു മടങ്ങി വരുമെന്നു തോന്നിച്ചെങ്കിലും തുടര്‍ന്നായിരുന്നു യഥാര്‍ഥ പരീക്ഷണങ്ങള്‍. ബെല്ലില്‍ നിന്നു സാരഥ്യം ഏറ്റെടുത്ത ജോ റൂട്ട് മൊയീന്‍ അലിയെ കൂട്ടുപിടിച്ച് ഇന്നിങിസിനെ മുന്നോട്ടു നയിച്ചു.

ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്നിട്ടതിനു ശേഷമാണ് ഇവരെ പിരിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞത്. 52-ാം ഓവറില്‍ ആരോണിന്റെ പന്തില്‍ അലി ക്ലീന്‍ ബൗള്‍ഡ്. തുടര്‍ന്നായിരുന്നു ജോസ് ബട്‌ലറിന്റെ വരവ്. തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിച്ച ഇവര്‍ 71-ാം ഓവറില്‍ മഴയെത്തുന്നതു വരെ ഏഴാം വിക്കറ്റില്‍ നേടിയത് 67 റണ്‍സ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close