ഇംഗ്ലണ്ടിന് ലോകറെക്കോഡ്; ഇന്ത്യക്ക് ലീഡ്‌

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് അവസാന വിക്കറ്റില്‍ ലോക റെക്കോഡ്. ജോ റൂട്ടും ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലുള്ള പത്താം വിക്കറ്റ് കൂട്ടുകെട്ട് 198 റണ്‍സ് നേടിയാണ് ലോകറെക്കോഡ് സ്ഥാപിച്ചത്.
റൂട്ട് 154 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ ആന്‍ഡേഴ്‌സണ്‍ 81 റണ്‍സ് സ്വന്തമാക്കി. ഇവരുടെ മികവില്‍ ഒന്നാമിന്നിങ്‌സില്‍ 496 റണ്‍സ് നേടി.
നാലാംദിനം പിന്നിടുമ്പോള്‍ ഇന്ത്യ 3വിക്കറ്റ് നഷ്ടത്തില്‍ 167റണ്‍സ് നേടി പൊരുതുകയാണ്. 29 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 52 റണ്‍സെടുത്ത മുരളി വിജയ്, 55 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര എന്നിവരുടെ  വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 8 റണ്‍സുമായി വിരാട് കൊഹ്‌ലിയും 18 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.

സ്‌കോര്‍: ഇന്ത്യ ഒന്നാമിന്നിങ്‌സ് 457, രണ്ടാമിന്നിങ്‌സ് മൂന്നിന് 167. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 496.

നാലാം ദിനം ഒരുവിക്കറ്റ് മാത്രം കൈയ്യിലിരിക്കെ 105 റണ്‍സിന് പിന്നിലായിരുന്ന ഇംഗ്ലണ്ടിനുവേണ്ടി വിസ്മയ പ്രകടനമാണ് റൂട്ടും ആന്‍ഡേഴ്‌സണും പുറത്തെടുത്തത്. 53.2 ഓവര്‍ ക്രീസില്‍ നിന്ന കൂട്ടുകെട്ട് 198 റണ്‍സ് നേടി. ടെസ്റ്റ് മത്സരത്തില്‍ പത്താംവിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഉച്ചഭക്ഷണത്തിന് ശേഷം അഞ്ചാം ഓവറില്‍ ആന്‍ഡേഴ്‌സണ്‍(81) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 39 റണ്‍സിന്റെ ലീഡു നേടിയിരുന്നു. ഇന്ത്യന്‍ നിരയില്‍ അഞ്ച് വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close