ഇംഗ്ലണ്ടിന് 237 റണ്‍സ് ലീഡ്

ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മേധാവിത്വം. കളി രണ്ടു ദിവസം മാത്രം പിന്നിട്ടപ്പോള്‍ 250-ലേറെ റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞ ഇംഗ്ലണ്ട് ഇന്നിംഗ്സ് വിജയമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ ആദ്യ ഇന്നിംഗ്സില്‍ 148 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴിന് 385 എന്ന ശക്തമായ നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ 237 റണ്‍സ് ലീഡുണ്ട്. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ട്(പുറത്താകാതെ 92), ഗ്രേ ബാലന്‍സ്(64), അലിസ്റ്റര്‍ കുക്ക്(79) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിച്ചത്. ജോസ് ബട്ട്‌ലര്‍ 45 റണ്‍സും റോബ്സണ്‍ 37 റണ്‍സും നേടി പുറത്തായി. മൊയിന്‍ അലി 14 റണ്‍സ് നേടിയപ്പോള്‍ ക്രിസ് വോക്ക്സ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 19 റണ്‍സെടുത്ത ക്രിസ് ജോര്‍ഡാനാണ് ജോ റൂട്ടിനൊപ്പം ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ, വരുണ്‍ ആരോണ്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close