ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷ് എന്ന് വിളിക്കാമെങ്കില്‍ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്ന് വിളിക്കാം: മോഹന്‍ ഭഗവത്

വിവാദ പരാമര്‍ശവുമായി വീണ്ടും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷ് എന്ന് വിളിക്കുന്നത് പോലെ എന്തുകൊണ്ട് ഹിന്ദുസ്ഥാനികളെ ഹിന്ദു വിളിച്ചുകൂടാ എന്നാണ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശം. എല്ലാ ഇന്ത്യക്കാരുടേയും സാംസ്‌കാരിക സ്വത്വം ഹിന്ദുത്വമാണ്. എല്ലാ ഇന്ത്യക്കാരും ഇതിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മോഹന്‍ ഭഗവത് കട്ടക്കിലെ പൊതുവേദിയില്‍ പറഞ്ഞു. ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ ഹിന്ദുത്വത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും മോഹന്‍ ഭവഗത് പറഞ്ഞു. അതേസമയം, മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തേയും വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടിയ ആളാണ് മോഹന്‍ ഭഗവത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close