ഇക്വഡോര്‍ ജീവന്‍ നില നിര്‍ത്തി

hond iq

ഹോണ്ടുറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇക്വഡോര്‍ ലോകകപ്പിലെ സാധ്യതകള്‍ നിലനിര്‍ത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇക്വഡോര്‍ തിരിച്ചു വരവ് നടത്തിയത്. ഇ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്റുമായി മുന്നിലുള്ള ഫ്രാന്‍സിന് പിന്നില്‍ രണ്ടാമതാണ് ഇപ്പോള്‍ ഇക്വഡോര്‍. 31ാം മിനുട്ടില്‍ കാര്‍ലോ കോസ്റ്റലിയുടെ ഗോളില്‍ പിന്നാക്കം പോയ ഇക്വഡോറിന് എന്നര്‍ വലന്‍സിയുടെ ഇരട്ട ഗോളാണ് തുണയായത്. ഇതോടെ ലോകകപ്പില്‍ വലന്‍സിയയുടെ ഗോള്‍ നേട്ടം മൂന്നായി. കളി തീരാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ വലന്‍സിയ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. കളിയില്‍ ഏറിയ പങ്കും പന്ത് നിയന്ത്രിച്ച ഇക്വഡോര്‍ എന്നര്‍ വലന്‍സി,അന്റോണിയോ വലന്‍സിയ, മൊണ്ടേര എന്നിവരെ മുന്‍ നിര്‍ത്തിയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. മൂവര്‍ സംഘം തുടര്‍ച്ചയായി ഗോള്‍ വല ലക്ഷ്യമാക്കി കുതിച്ചതോടെ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ പിടിച്ചു കെട്ടിയ ഹോണ്ടുറാസ് പ്രതിരോധം ഉലഞ്ഞു. എന്നാല്‍ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിച്ച ഹോണ്ടുറാസും നിരവധി തവണ ഗോളിനടുത്തെത്തി. ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ഇക്വഡോറിനേക്കാള്‍ വിജയിച്ചതും അവരായിരുന്നു.

Show More
Close
Close