ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ അന്തരിച്ചു

pathriyarkees bava

ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ(81)അന്തരിച്ചു. വൃക്കരോഗംമൂലം ചികിത്സയിലായിരുന്ന അദ്ദേഹം ജര്‍മനിയില്‍ വെച്ചാണ് മരിച്ചത്. 2008 ലാണ് ബാവ അവസാനമായി കേരളത്തില്‍ വന്നത്.
1933 ഏപ്രില്‍ 21ന് ഇറാഖിലെ മൂസലിലാണ് ജനനം. ആറാം വയസ്സില്‍ മൂസലിലുള്ള മാര്‍ അപ്രേം സെമിനാരിയില്‍ അദ്ദേഹം ചേര്‍ന്നു. 1962ലും 1963ലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിരീക്ഷകനായി സുറിയാനി സഭയെ പ്രതിനിധീകരിച്ചത് സാഖാ റമ്പാനായിരുന്നു.
1963 നവംബര്‍ 17ന് മൂസലിലെ മെത്രാപ്പോലീത്തയായി മോര്‍ സേവേറിയോസ് സാഖാ എന്ന് നാമകരണം ചെയ്ത് അദ്ദേഹത്തെ വാഴിച്ചു. തോമാശ്ലീഹായുടെ തിരുശേഷിപ്പ് കണ്ടെടുത്തത് മോര്‍ സേവേറിയോസിന്റെ എപ്പിസ്‌കോപ്പല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനസംഭവമായിരുന്നു. 1969 ല്‍ മോര്‍ ബഹാനാം കാലംചെയ്തതിനെതുടര്‍ന്ന് മോര്‍ സഖായെ ബാഗ്ദാദിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 1975ല്‍ നെയ്‌റോബിയില്‍ ഡബ്ല്യു.സി.സി കേന്ദ്രകമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 ജൂണ്‍ 25ന് ചേര്‍ന്ന് സിനഡാണ് ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 1980 മുതല്‍ അന്ത്യാക്യോ പാത്രീയാക്കീസ് ആയി ദമാസ്‌കസിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. 1964, 1982, 2000, 2004, 2008 വര്‍ഷങ്ങളില്‍ അദ്ദേഹം ഇന്ത്യയിലെത്തി. 1982ല്‍ മണര്‍കാട് പള്ളിയില്‍വെച്ചും 2004ല്‍ കോതമംഗലം മാര്‍ തോമന്‍ പള്ളിയില്‍വെച്ചും മുറോന്‍ കൂദാശ നടത്തി. സഖാ ബാവയുടെ 1984ലെ കല്പനവഴി സുറിയാന സഭയുടെ പള്ളികള്‍ ഇല്ലാത്ത സ്ഥലത്ത് കത്തോലിക്ക സഭയുമായി കുര്‍ബാന, കുമ്പസാരം, രോഗീലേപനം എന്നീ കൂദാശകള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close