ഇടതുപക്ഷം ഗൗരവമായ പരിശോധന നടത്തണമെന്ന് ഡി രാജ

ഇടതുപക്ഷം ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ജനങ്ങളുമായുള്ള ബന്ധം, തെരഞ്ഞെടുപ്പ് തന്ത്രം എന്നിവയെല്ലാം പുതുക്കിപ്പണിയണം.

കേരളത്തിലടക്കം ഇടത് മതേതര മുന്നണി കൂടുതൽ ഐക്യപ്പെടേണ്ടത് അനിവാര്യം. മണിക്ക് സർക്കാർ മികച്ച മുഖ്യമന്ത്രി ആയിരുന്നു. നോർത്ത് ഈസ്റ്റിൽ ഇടത് പക്ഷം കൂടുതൽ ആഴത്തിൽ പുനർചിന്തനം നടത്തണം. കോൺഗ്രസ് പുതിയ കാലത്തെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സ്വയം വിമർശനത്തിനു തയാറാകണമെന്നും ഡി രാജ പറഞ്ഞു.

 

Show More

Related Articles

Close
Close