ഇടുക്കിയില്‍ ഇനി 40 ദിവസത്തേക്കുള്ള വെള്ളംമാത്രം

idukki dam

ഇടുക്കി അണക്കെട്ടില്‍ ഇനി വൈദ്യുതി ഉല്പാദനത്തിന് 40 ദിവസത്തേക്കുള്ള വെള്ളംമാത്രം. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മഴ വന്‍ തോതില്‍ കുറഞ്ഞു. കഴിഞ്ഞ നാലുദിവസമായി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ വെയിലാണ്. ഇതുമൂലം ഡാമിലേക്കുള്ള നീരെഴുക്ക് ദുര്‍ബലമായതോടെ ഡാമിലെ ജലനിരപ്പ് താഴുകയാണ്. ഇനി മുപ്പത് അടി വെള്ളമാണ് വൈദ്യുതി ഉല്പാദനത്തിന് ഡാമില്‍ നിന്നെടുക്കാന്‍ കഴിയുന്നത്. കഴിഞ്ഞദിവസം 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.

നിലവിലെ ജലനിരപ്പ് 2310.9 അടിയാണ്. 2280 അടി വരെ വെള്ളം താഴ്ന്നാല്‍ വൈദ്യുതി ഉല്പാദനത്തിന് വെള്ളം കൊണ്ടുപോകാന്‍ കഴിയില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ജൂലായ് അഞ്ചുവരെ 1413.2 മില്ലിമീറ്റര്‍ മഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 604.2 മില്ലിമീറ്റര്‍ മഴ മാത്രം. 809 മില്ലീമീറ്റര്‍ മഴയുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കള്‍ 34 അടി കുറവാണ്. കാലവര്‍ഷം ആരംഭിച്ചതിനുശേഷം ജലനിരപ്പ് ആറ് അടി ഈ വര്‍ഷം കുറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close