ഇനിയാണ് കളി

neymar2

ബെലേ ഹൊറിസോണ്ട: ഇത് വരെ കണ്ടതെല്ലാം സാമ്പിള്‍ വെടിക്കെട്ടുകള്‍ മാത്രം. ഇനി വരാനുള്ളതാണ് യഥാര്‍ത്ഥ പോരാട്ടങ്ങള്‍. തുല്യത പാലിക്കുന്ന കളികള്‍ക്ക് ഇനി സ്ഥാനമില്ല. പോരടിക്കുന്നവരില്‍ ഒരാള്‍ ജയിച്ച് മുന്നേറും, തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും. ആദ്യം മുന്നേറുന്നവരാകാന്‍ ബ്രസീലും ആദ്യം മടങ്ങുന്നവരാകാതിരിക്കാന്‍ ചിലിയും ഇന്ന് ബെലേ ഹൊറിസോണ്ടയില്‍ പോരടിക്കും.

കാമറൂണിനെതിരായ വന്‍ ജയം നല്‍കിയ ആത്മ വിശ്വാസമാണ് ചിലിക്കെതിരെ ബ്രസീലിന് കരുത്ത് നല്‍കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ ബ്രസീല്‍ അവസാന മത്സരത്തില്‍ താളം കണ്ടെത്തിയിരുന്നു. നാല് ഗോളുമായി ഗോള്‍ വേട്ടയില്‍ മുന്‍ നിരയിലുള്ള സൂപ്പര്‍ താരം നെയ്മര്‍ തന്നെയാണ് ടീമിന്റെ കരുത്ത്. പരാജയങ്ങള്‍ക്കൊടുവില്‍ ഫ്രെഡ് ഗോള്‍ കണ്ടെത്തിയതോടെ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് കരുത്ത് കൂടും. കഴിഞ്ഞ മത്സരങ്ങളില്‍ അവലംബിച്ച 4-2-3-1 എന്ന ശൈലി തന്നെയാകും ചിലിക്കെതിരെയും സ്കൊളാരി പരീക്ഷിക്കുക. മധ്യ നിരയില്‍ പൗലീഞ്ഞോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോ ആദ്യ ഇലവനില്‍ കളിയ്ക്കും. പ്രതിരോധത്തിലെ വിള്ളലുകളാണ് ബ്രസീലിനെ ഭയപ്പെടുത്തുന്നത്. തിയാഗോ സില്‍വ മാത്രമാണ് പിന്‍നിരയില്‍ വിശ്വസിക്കാവുന്ന ഏക താരം.

ടൂര്‍ണമെന്റില്‍ ബ്രസീല്‍ ഇതുവരെ നേരിട്ടതിനേക്കാള്‍ ശക്തമാണ് ചിലിയുടെ ആക്രമണ നിര, അലക്സിസ് സാഞ്ചസ്-വന്‍ഗാസ് സഖ്യത്തിന്റെ നീക്കങ്ങളില്‍ സ്പെയിനിന്റെയും ഹോളണ്ടിന്റെയും പ്രതിരോധം ഇളക്കിയത് ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ടതാണ്. മധ്യ നിരയില്‍ കൂടുതല്‍ താരങ്ങളെ വിന്യസിച്ചു 3-5-2 ശൈലിയില്‍ തന്നെയാകും ചിലി ബ്രസീലിനെതിരെയും കളിയ്ക്കുക. എന്നാല്‍ ഗാരി മെഡലിനും വിഡാലിനും പരിക്കേറ്റത് ചിലിയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു. പരിശീലനത്തിന് ഇറങ്ങയില്ലെങ്കിലും ഇരുവരും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ടീം എന്നാല്‍ 2000 ന് ശേഷം ബ്രസീലിനെ തോല്‍പ്പിക്കാന്‍ ചിലിയ്ക്കായിട്ടില്ല. കഴി‍ഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചിലിയുടെ തോല്‍വി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close