ഇന്ത്യക്ക് 47 റണ്‍സ് വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് . മിര്‍പൂര്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 47 റണ്‍സിന്റെ വിജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പര നേടി.

മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 105 റണ്‍സ് അടിച്ചെടുക്കുന്നതിനിടെ 25.3 ഓവറില്‍ ടീം പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് 58 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ കേമന്‍. മോഹിത് ശര്‍മ്മ 22 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണനല്‍കി.

മിഥുന്‍ അലി (26), മുഷ്ഫിഖര്‍ റഹീം (11) എന്നിവര്‍ മാത്രമാണ് ബംഗ്ളാ നിരയില്‍ രണ്ടക്കം കണ്ടത്.

27 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ അവാസനമിറങ്ങിയ ഉമേഷ് യാദവാണ്(17) ഇന്ത്യന്‍ സ്കോര്‍ നൂറ് കടത്തിയത്.

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോറാണ്‌ ഇത്‌.

Show More

Related Articles

Close
Close