ഇന്ത്യന്‍ ബന്ദികളെ മനുഷ്യ കവചമാക്കും?

ഇറാഖില്‍ സുന്നി വിമതര്‍ തടവിലാക്കിയ ഇന്ത്യക്കാരെ മനുഷ്യ കവചമായി ഉപയോഗിയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് സര്‍ക്കാരിന് ആശങ്ക. തീവ്രവാദികളുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജീത് സിംഗ് നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു സാധ്യതയെപ്പറ്റി ചിന്തിച്ചത്. ഇറാനോ അമേരിയ്ക്കയോ സൈനിക നീക്കം നടത്തിയാല്‍ 39 ഇന്ത്യക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച് നീക്കം തടയാനാണ് തീവ്രവാദികളുടെ ശ്രമമെന്നും സൂചനയുണ്ട്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നാണ് ഹര്‍ജീത് സിംഗിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഹര്‍ജീത് സിംഗ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യകവചമാക്കാനുള്ള സാധ്യത ശക്തമായത്. ഇറാഖിലെ മനുഷ്യാവകാശ സംഘടനയായ റെഡ്ക്രസന്റും ഏതേ ആസഹ്ക പങ്കുവയ്ക്കുന്നു.

പഞ്ചാബി സ്വദേശിയായ ഹര്‍ജീത് സിംഗാണ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയും നിര്‍ണായക വിവരങ്ങള്‍ നല്‍കിയതും. ബന്ദികളെ കൊണ്ട് മാടുകളെപ്പോലെ തീവ്രവാദികള്‍ പണിയെടുപ്പിയ്ക്കുന്നതായും. രാത്രിയും പകലും ചുമടെടുപ്പിയ്ക്കുകയും വീട്ട്‌ജോലി ചെയ്യിപ്പിയ്ക്കുകയും ചെയ്യും. ബന്ദികളെ പാര്‍പ്പിച്ചിരിയ്ക്കുന്ന താവളങ്ങളും ഇവര്‍ ഇടയ്ക്കിടെ മാറ്റികൊണ്ടേയിരിയ്ക്കും എന്നും ഹര്‍ജീത് പറഞ്ഞു.

Show More

Related Articles

Close
Close