ഇന്ത്യന്‍ വംശജന്‍ വിജയ് ശേഷാദ്രിയ്ക്ക് പുലിറ്റ്‌സര്‍ സമ്മാനം

vijay-seshadri

ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക് കവിതാ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം. ‘3 സെക്ഷന്‍സ്’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുലിറ്റ്‌സറിന് അര്‍ഹനാക്കിയത്. 10,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.

ബാംഗ്ലൂരില്‍ ജനിച്ച ശേഷാദ്രി അഞ്ചാംവയസില്‍ അമേരിക്കയിലെത്തി. അവിടെയാണ് വളര്‍ന്നത്.അമേരിക്കന്‍ സ്‌കോളര്‍ , ദി നേഷന്‍ , ദി ന്യൂയോര്‍ക്കര്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കവിതകളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹനാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് ശേഷാദ്രി.

അമേരിക്കന്‍ ചാരസംഘടനയുടെ ഫോണ്‍ – ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ സംബന്ധിച്ച എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചഗാര്‍ഡിയന്‍ യു എസ്സും വാഷിങ്ടണ്‍ പോസ്റ്റും പൊതുജന താത്പര്യം ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹരായി.

ബ്രേക്കിങ് ന്യൂസ് റിപ്പോങ്ങിനുള്ള പുരസ്‌കാരത്തിന് ബോസ്റ്റണ്‍ ഗ്ലോബുംഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ ലേഖകരായ ജാന്‍സണ്‍ ഷെപ്പ്, ആന്‍ഡ്രൂ അര്‍ സി മാര്‍ഷല്‍ എന്നിവരും അര്‍ഹരായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close