ഇന്ത്യന്‍ വിപണയില്‍ സാംസങ്ങിനെ പിന്‍തള്ളി മൈക്രോമാക്സ്

സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന വിപണിയില്‍ ഇന്ത്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയായി മൈക്രോമാക്‌സ് മാറി. ഇതുവരെ സാംസങ്ങായിരുന്നു മുന്നില്‍. ഇതുകൂടാതെ, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണുകള്‍ എന്ന കണക്കെടുക്കുമ്പോള്‍ സാംസങ്ങിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ്. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പഠിച്ച് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കൗണ്ടര്‍പോയിന്റാണ് ഇക്കാര്യം പുറത്തുവിട്ടത്.

മൈക്രോമാക്‌സിന് 16.6 % മാര്‍ക്കറ്റ് ഷെയര്‍ ആണ് ഉള്ളത്. സാംസങ്ങിന് 14.4 ശതമാനവും നോക്കിയ (10.9%), കാര്‍ബണ്‍ (9.5%), ലാവ (5.6%) എന്നിങ്ങനെയാണ് മാര്‍ക്കറ്റ് ഷെയര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്ഫാര്‍ട്‌ഫോണുകളില്‍ 19.1 ശതമാനമാണ് മൈക്രോമാക്‌സിന്റെ പങ്കുള്ളത്. സാംസങ്ങിന്റെത് 25.3 ശതമാനമാണ്. ലാവ (5.9%), മോട്ടോറോള (4.3%), നോക്കിയ (4%), എന്നിങ്ങനെയാണ് വിറ്റുപോയിരിക്കുന്നത്. എത്ര മൊബൈല്‍ഫോണ്‍ കയറ്റുമതി ചെയ്തു എന്നതിനെ കണക്കുവച്ചാണ് ഇവ കണ്ടെത്തിയത്. കയറ്റുമതി ചെയ്ത ഫോണുകളുടെ എണ്ണം വച്ച് മൈക്രോമാക്‌സ് ലോകത്തിലെ പത്താമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ്.

രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ തമ്മില്‍ അന്തരം വര്‍ധിച്ചതിനാല്‍ മൈക്രോമാക്‌സ് സാംസങ്ങിനെ കടത്തിവെട്ടുന്നതിനുള്ള വെല്ലുവിളി മാത്രം ഏറ്റെടുത്താല്‍ മതിയെന്ന് കൗണ്ടര്‍പോയിന്റിലെ നീല്‍ ഷാ പറഞ്ഞു. കൂടാതെ, മൂന്നാം സ്ഥാനത്തേക്കുള്ള മത്സരം കടുത്തതായി. കാര്‍ബണ്‍, മോട്ടോറോള, സെല്‍ക്കണ്‍, നോക്കിയ, ആപ്പിള്‍, സോണി തുടങ്ങിയ കമ്പനികളാണ് മത്സരരംഗത്തുള്ളത്.

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണി വര്‍ഷം തോറും രണ്ട് ശതമാനത്തോളം ആണ് വളരുന്നത്. അതേസമയം, ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി 68 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികമായി കൈവരിക്കുന്നത്. നോക്കിയ, ആപ്പിള്‍, സോണി ഉള്‍പ്പെടെ മറ്റ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളെ അപേക്ഷിച്ച് വളരെ പെട്ടെന്നാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ക്കുള്ളില്‍ മോട്ടോറോള എത്തിയത്. മോട്ടോ ഇ, മോട്ടോ ജി, മോട്ടോ എക്‌സ് എന്നീ സ്മാര്‍ട്‌ഫോണുകളുമായി വിപണി കീഴടക്കിയ മോട്ടോറോളയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും ഷാ വ്യക്തമാക്കി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close