ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കൊച്ചി സച്ചിനൊപ്പം

Sachin+Tendulkar+2011+ICC+World+Cup+Semi+Final+5fHNlpUrdG3l

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കൊച്ചി ടീം സച്ചിന്‍ തെണ്ടുല്‍ക്കറിന്. കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലിയും മുംബൈ ടീം സല്‍മാന്‍ ഖാനും പുണെ ടീം രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. ഗുവാഹട്ടി ടീമില്‍ ജോണ്‍ എബ്രഹാമിനും പങ്കാളിത്തമുണ്ട്. ബാംഗ്ലൂര്‍ ടീമിന് സണ്‍ ടിവിയും ഡല്‍ഹി ടീമിന് ഡെന്‍ നെറ്റ് വര്‍ക്കും ഗോവ ടീമിന് വീഡിയോകോണും കരാര്‍ ഉറപ്പിച്ചു.

120 കോടിയാണ് ഫ്രാഞ്ചൈസികള്‍ക്കുള്ള അടിസ്ഥാനവില. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയവര്‍ക്കാണ് ടീമിനെ ലഭിച്ചത്. പ്രൊഫഷണലുകള്‍ അടക്കമുള്ള ഏഴംഗ കമ്മിറ്റിയാണ് ബിഡുകള്‍ പരിശോധിച്ചത്.

കേരളത്തില്‍ ഫുട്‌ബോളിന് ഇപ്പോഴുമുള്ള ജനപ്രീതി മഞ്ചേരിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കണ്ടതാണ്. വന്‍കിട താരങ്ങള്‍ കളിക്കുന്ന ലീഗിന് കൊച്ചിയില്‍ കാണികളുടെ പിന്തുണ ഉറപ്പാണ്. സച്ചിന്‍ അണിയറയിലുള്ള പിവിപി വെഞ്ചര്‍ അടക്കമുള്ള മൂന്ന് ഗ്രൂപ്പുകളുടെ ആദ്യ ചോയ്‌സ് കൊച്ചിയായിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷനും വാണിജ്യ പങ്കാളികളായ ഐ.എം.ജി. റിലയന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് പേരിട്ട ടൂര്‍ണമെന്റ് നടത്തുന്നത്. ഐ.പി.എല്‍. മോഡലില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എട്ട് ഫ്രാഞ്ചൈസികളാണ് അനുവദിച്ചത്. ഒമ്പത് നഗരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close