ഇന്ത്യയില്‍ കുട്ടികളെ മാവോവാദികള്‍ മനുഷ്യകവചമാക്കുന്നെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യയില്‍ മാവോവാദികള്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിലും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിലും െഎക്യരാഷ്ട്രസഭ ഉത്കണ്ഠ രേഖപ്പെടുത്തി. െഎക്യരാഷ്ട്രസഭ കഴിഞ്ഞദിവസം പുറത്തിറക്കിയ ‘കുട്ടികളും യുദ്ധവും’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആറുവയസ്സ് മുതലുള്ള കുട്ടികളെ മാവോവാദി സംഘടനകളിലേക്ക് ചേര്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിപ്പോഴും തുടരുകയാണ്.
ഇത്തരത്തില്‍ എത്ര കുട്ടികളെ മാവോവാദികള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുപോലും ലഭ്യമല്ല. 2500- ലധികം കുട്ടികളെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ഏകദേശ കണക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ആറ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളെ ഇത്തരം സംഘടനകള്‍ ‘ബാല്‍!ദസ്ത’, ‘ബാലസംഘം’ എന്നീ പേരുകളില്‍ ചേര്‍ക്കുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ഇങ്ങനെ സംഘടനയില്‍ ചേര്‍ക്കുന്ന കുട്ടികളെ ഏറ്റുമുട്ടലില്‍ മനുഷ്യകവചമായാണ് ഉപയോഗിക്കുന്നത്.

സംഘടനയില്‍ ചേര്‍ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗികപീഡനങ്ങള്‍ക്കാണ് വിധേയരാകുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാവോവാദി സംഘടനകളില്‍ മുമ്പ് പ്രവര്‍ത്തിച്ച സ്ത്രീകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലുകളില്‍ എത്ര കുട്ടികള്‍ കൊല്ലപ്പെടുന്നു എന്നതിനും വ്യക്തമായ കണക്കുകളില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close